There are no items in your cart
Add More
Add More
Item Details | Price |
---|
Mon Sep 15, 2025
അപേക്ഷിക്കുന്നതിലെ വ്യവസ്ഥകള്‍
നിങ്ങൾ ബി എഡ് ഉള്ള എൽപി/യുപി സ്കൂൾ അധ്യാപകൻ ആണെങ്കിൽ - കാറ്റഗറി 2 നിർബന്ധം (കാറ്റഗറി 1 എഴുതാൻ പറ്റില്ല).
നിങ്ങൾ ടിടിസി/ ഡി എൽ എഡ് ഉള്ള എൽപി/യുപി സ്കൂൾ അധ്യാപകൻ ആണെങ്കിൽ - കാറ്റഗറി 1 അല്ലെങ്കിൽ 2 നിർബന്ധം. ഡിഗ്രി ഉള്ളവർക്ക് മാത്രമേ കാറ്റഗറി 2 എഴുതാൻ പറ്റൂ. പ്ലസ്റ്റ് ടു + TTC ഉള്ളവർക്ക് കാറ്റഗറി ഒന്നും രണ്ടും എഴുതാം.
കാറ്റഗറി 2 സോഷ്യൽ/ സയൻസ് എന്നാൽ എന്ത്?
കെ-ടെറ്റ് കാറ്റഗറി II പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾ ഇഷ്ടം അനുസരിച്ച് തിരഞ്ഞെടുക്കേണ്ട പരീക്ഷയിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണിത്.
കാറ്റഗറി 2 പരീക്ഷയിൽ എല്ലാവരും നിർബന്ധമായും മലയാളം, ഇംഗ്ലീഷ്, സൈക്കോളജി എന്നീ വിഷയങ്ങൾ എഴുതേണ്ടതുണ്ട്.
അതിന് പുറമെ സോഷ്യൽ ഒപ്ഷനൽ ആയി സെലക്ട് ചെയ്യുന്നവർ പൊളിറ്റിക്സ്, എക്കണോമിക്സ്, ഹിസ്റ്ററി, ജിയോഗ്രഫി എന്നീ വിഷയങ്ങൾ അടങ്ങിയ സോഷ്യൽ സയൻസ് പേപ്പർ കൂടെ പാസ് ആവേണ്ടതാണ്.
സയൻസ് ഒപ്ഷനൽ ആയി സെലക്ട് ചെയ്യുന്നവർ ഗണിതം, ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾ അടങ്ങിയ സയൻസ് പേപ്പർ കൂടെ പാസ് ആവേണ്ടതാണ്.
പ്രധാനമായി ശ്രദ്ധിക്കുക: നിങ്ങൾക്ക് ഇഷ്ടമുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാൻ സാധിക്കും. നിങ്ങളുടെ ബിരുദം ഏത് വിഷയത്തിലാണോ, അതിനനുസരിച്ചുള്ള ഭാഗം മാത്രമേ എന്നൊന്നും ഇപ്പോൾ ഇല്ല. എങ്കിലും നിങ്ങൾ പഠിച്ച് വിഷയം തന്നെ സെലക്ട് ചെയ്യുന്നതായും നല്ലത്. കാരണം ഭാവിയിൽ ഈ നിയമം മാറി വന്നേക്കാം.
Basith
A California-based travel writer, lover of food, oceans, and nature.